ജോൺസൺ ചെറിയാൻ .
ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കുന്നതിൽ സമർപ്പിതരായ മാധ്യമപ്രവർത്തകരെ ആദരിക്കുന്നതിനായി കല്ലറക്കൽ ഫൗണ്ടേഷൻ പ്രഖ്യാപിച്ച 2024-25 മീഡിയ അവാർഡിനായി എൻട്രികൾ ക്ഷണിക്കുന്നു.പത്രങ്ങളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ, ടെലിവിഷൻ പരിപാടികളിൽ സംപ്രേഷണം ചെയ്ത സെഗ്മെന്റുകൾ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി നടത്തിയ മാധ്യമ സംഭാവനകൾ തുടങ്ങിയവ അർഹമായ അപേക്ഷകളിൽ ഉൾപ്പെടുന്നു. ₹10,000 ക്യാഷ് പ്രൈസ്, മൊമന്റോ, സർട്ടിഫിക്കറ്റ് എന്നിവയും അവാർഡിനൊപ്പം നൽകും.