ജോൺസൺ ചെറിയാൻ .
വൈദ്യശാസ്ത്ര രംഗത്തെ പുതിയ കണ്ടുപിടുത്തങ്ങളും വളര്‍ച്ചയും പലപ്പോഴും ലോകത്തെ അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിലുള്ള ഒരു അത്ഭുത വാര്‍ത്തയാണ് ഇപ്പോള്‍ യുകെയില്‍ നിന്ന് പുറത്ത് വരുന്നത്. ഇവിടെ ലൂസി ഐസക് – ആദം ദമ്പതികളുടെ നവജാത ശിശുവിന് രണ്ട് തവണയാണ് ജനന ഭാഗ്യം കിട്ടിയിരിക്കുന്നത്. കേള്‍ക്കുമ്പോള്‍ കൗതുകകരമായി തോന്നുമെങ്കിലും കുഞ്ഞിന്റെ മാതാപിതാക്കള്‍ കടന്നുപോയ നിമിഷങ്ങള്‍ ഏറെ സങ്കീര്‍ണത നിറഞ്ഞതായിരുന്നു.