ജോൺസൺ ചെറിയാൻ .
പി എൻ ബി വായ്പ തട്ടിപ്പ് കേസിൽ ഇന്ത്യ വിട്ട വജ്ര വ്യാപാരി മെഹുൽ ചോക്സിയെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള സംഘത്തിൽ അന്താരാഷ്ട്ര നിയമവിദഗ്ദ്ധരും. ഇ ഡി, സി ബി ഐ, MEA ഉദ്യോഗസ്ഥർ എന്നിവർക്ക് പുറമെയാണിത്.ചോക്സിയുടെ ജാമ്യ ഹർജി അടുത്ത ആഴ്ച ബെൽജിയം കോടതി പരിഗണിക്കും. അതിനു മുൻപായി ഇന്ത്യൻ സംഘം ബെൽജിയത്തിൽ എത്തും. ബെൽജിയത്തിൽ മെഹുൽ ചോക്സിയുടെ ജാമ്യപേക്ഷയെ എതിർക്കാനാണ് ഇന്ത്യയുടെ തീരുമാനം.