ജോൺസൺ ചെറിയാൻ .
പുതുമുഖ സംവിധായകരൊടൊപ്പം വ്യത്യസ്തങ്ങളായ കഥ ചെയ്യുന്നതില് മമ്മൂട്ടി കൂടുതല് താത്പര്യം കാണിക്കാറുമുണ്ട്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ സ്വയം നവീകരിച്ച് അഭിനയിക്കുക എന്ന വഴിവെട്ടി മുന്നേറുന്ന നടനാണ് മമ്മൂട്ടി.അത്തരത്തിൽ പുതിയൊരു സംവിധായകനൊപ്പം മമ്മൂട്ടി ചെയ്യുന്ന സിനിമയാണ് ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്ക. സിനിമ നാളെയാണ് റിലീസ് ചെയ്യുന്നതും. ചിത്രത്തെ പറ്റിയും പുതുമുഖ സംവിധായകരെ പറ്റിയും ഫേസ്ബുക്കിലൂടെ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടി.