ജോൺസൺ ചെറിയാൻ .
ഉത്തരാഖണ്ഡിൽ 15 ജയിൽ പുള്ളികൾക്ക് HIV സ്ഥിരീകരിച്ചു. ഹരിദ്വാർ ജയിലിൽ ആണ് തടവുകാർക്ക് HIV സ്ഥിരീകരിച്ചത്.പതിവ് ആരോഗ്യ പരിശോധനയ്ക്കിടെയാണ് വൈറസ് ബാധ കണ്ടെത്തിയത്. രോഗബാധിതരായ തടവുകാരെ പ്രത്യേക ബാരക്കിലേക്ക് മാറ്റി.ആകെ 1100 തടവുകാരാണ് ജയിലിലുള്ളത്.2017 ലും ഹരിദ്വാറിലെ ജില്ലാ ജയിലില്‍ സമാനമായ രീതിയില്‍ തടവുകാര്‍ക്കിടയില്‍ എച്ച്‌ഐവി ബാധ കണ്ടെത്തിയിരുന്നു. അന്ന് പതിനാറ് തടവുകാര്‍ക്കായിരുന്നു രോഗം കണ്ടെത്തിയത്.