Saturday, April 12, 2025
HomeKeralaവഖഫ് ഭേദഗതി നിയമം ദേശീയ പാത ഉപരോധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ്.

വഖഫ് ഭേദഗതി നിയമം ദേശീയ പാത ഉപരോധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ്.

വെൽഫെയർ പാർട്ടി.

മലപ്പുറം: വഖ്ഫ്  ഭേദഗതി നിയമം ആ.എസ്.എസിന്റെ മുസ്ലീം വംശഹത്യാ പദ്ധതിയാണെന്നാരോപിച്ച്
മലപ്പുറം കുന്നുമ്മലിൽ ഹൈവേ ഉപരോധിച്ച് പ്രതിഷേധിച്ച ഫ്രറ്റേണിറ്റി സംസ്ഥാന ജില്ലാ നേതാക്കളും , പ്രവർത്തകരും അറസ്റ്റിൽ.
വഖഫ് ഭേദഗതി നിയമം അറബിക്കടലിൽ,
തെരുവുകൾപ്രക്ഷുബ്ധമാകട്ടെ എന്ന മുദ്രാവാക്യമുയർത്തിയാണ് ജില്ലാ പ്രസിഡന്റ് വി.ടി.എസ് ഉമർ തങ്ങളുടെ നേതൃത്വത്തിൽ ഫ്രറ്റേണിറ്റി പ്രവർത്തകർ കുന്നുമ്മലിൽ പാലക്കാട് – കോഴിക്കോട് റോഡ് ഉപരോധിച്ചത്.
അറസ്റ്റിനിടെ പോലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷമുണ്ടായി.പി.സി ജോർജും,വെള്ളപ്പള്ളി നടേശനുമടക്കം വർഗീയ പ്രചാരകരെ കണ്ടില്ലെന്ന് നടിക്കുന്ന കേരള പോലീസ് ജനകീയ സമരങ്ങളെ അടിച്ചമർത്തുകയാണെന്നും ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് വി.ടി.എസ് ഉമർ തങ്ങൾ ആരോപിച്ചു.
ഹൈവേ ഉപരോധത്തിൽ ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.വി സഫീർഷ,വി.ടി.എസ് ഉമർ തങ്ങൾ (ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ), അഡ്വ അമീൻ യാസിർ (ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി), അജ്മൽ ഷഹീൻ ( ജില്ലാ വൈസ് പ്രസിഡന്റ് ), അനീസ് ടി, ഷിബാസ് പുളിക്കൽ (ജില്ലാ സെക്രട്ടറിമാർ),നിസ്‍മ ബദർ  (ജില്ലാ കമ്മിറ്റി അംഗം),മണ്ഡലം നേതാക്കളായ മുനവ്വർ കൊണ്ടോട്ടി, ഇർഷാദ് വി.കെ, അസ്‌ലം താനൂർ, ഷിഫ പർവീൻ, , ഷിഫ ഷെറിൻ പി.കെ, മുബഷിറ പി, ജാബിർ വിഎം, ഇൻസാഫ് കൊണ്ടോട്ടി, മുഹ്‌സിൻ, ഇർഫാൻ അടക്കം 18 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments