Tuesday, April 15, 2025
HomeKeralaസാമുദായിക ധ്രുവീകരണത്തെ ചെറുക്കാൻ രംഗത്തിറങ്ങണം .

സാമുദായിക ധ്രുവീകരണത്തെ ചെറുക്കാൻ രംഗത്തിറങ്ങണം .

സഫീർഷ.

മലപ്പുറം: വഖഫ് നിയമഭേദഗതി ബിൽ സാമുദായിക ധ്രുവീകരണം ലക്ഷ്യം വെച്ചുള്ളതാണെന്നും ഇത് അത്യന്തം അപകടകരമാണെന്നും വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് സഫീർഷ അഭിപ്രായപ്പെട്ടു.  സംഘ്പരിവാർ ഇതിലൂടെ ലക്ഷ്യം വെക്കുന്നത് വംശീയ ഉന്മൂലനം തന്നെയാണ്. ഇതിനെതിരെ ശക്തമായി രംഗത്ത് വരാൻ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെൽഫെയർ പാർട്ടി മേഖലാ നേതൃസംഗമം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ സെക്രട്ടറി ഇബ്രാഹീംകുട്ടി മംഗലം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അഷ്‌റഫലി കട്ടുപ്പാറ അധ്യക്ഷത വഹിച്ചു.  ജില്ല സെക്രട്ടറി ശാക്കിർ മോങ്ങം സ്വാഗതവും മലപ്പുറം മണ്ഡലം പ്രസിഡണ്ട് ജലീൽ കോഡൂർ നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments