വെൽഫെയർ പാർട്ടി .
മലപ്പുറം: മലപ്പുറത്തെ വ്യാപാര സാമൂഹിക സാംസ്കാരിക രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വം ആയിരുന്നു അന്തരിച്ച ലൗലി ഹംസ ഹാജി എന്ന് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട വിവിധ വികസന പ്രവർത്തനങ്ങളിൽ വ്യാപാരി സമൂഹത്തിന്റെ ഭാഗമായി നിന്ന് നേതൃപരമായ നീക്കങ്ങൾ അദ്ദേഹം നടത്തിയത് എന്നും ഓർമിക്കപ്പെടും. ലാത്തൂർ ഭൂകമ്പം പോലുള്ള പ്രകൃതി ദുരന്തങ്ങളിൽ മലപ്പുറത്തെ പൊതുസമൂഹത്തിനൊപ്പം കൈകോർത്ത് വ്യാപാരി സമൂഹം കൂടി ചേർന്ന് നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃപരമായ പങ്കുവഹിച്ചു എന്നതും അദ്ദേഹത്തിൻറെ സവിശേഷതയാണ്. ഇതിനു പുറമേ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ കൃത്യമായ അഭിപ്രായം പറയുകയും നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്ന ലൗലി ഹംസ ഹാജി ഏവർക്കും മാതൃകാ വ്യക്തിത്വം ആയിരുന്നു എന്നും അനുശോചന കുറിപ്പിൽ അറിയിച്ചു.
ജില്ല പ്രസിഡണ്ട് കെവി സഫീർഷ, വൈസ്പ്രസിഡണ്ട് ആരിഫ് ചുണ്ടയിൽ, ജില്ല സെക്രട്ടറി ഷാക്കിർ മോങ്ങം എന്നിവർ സന്ദർശിച്ചു.