Thursday, April 3, 2025
HomeAmericaബ്ലൂംബെർഗ് എക്സിക്യൂട്ടീവും ഭാര്യയും മകളും സൗത്ത് കരോലിനയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി .

ബ്ലൂംബെർഗ് എക്സിക്യൂട്ടീവും ഭാര്യയും മകളും സൗത്ത് കരോലിനയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി .

പി പി ചെറിയാൻ.

സൗത്ത് കരോലിന:സൗത്ത് കരോലിനയിലെ ഒരു ധനികനായ ബ്ലൂംബെർഗ് എക്സിക്യൂട്ടീവിന്റെയും ഭാര്യയുടെയും ഇളയ മകളുടെയും മൃതദേഹങ്ങൾ വെള്ളിയാഴ്ച അവരുടെ മാളികയിൽ നിന്ന് കണ്ടെത്തി,

ഒരു അയൽക്കാരനിൽ നിന്നും ലഭിച്ച സന്ദേശത്തിന്റെ തുടർന്നു സ്ഥലത്തെത്തിയ പോലീസുകാരാണ് മാതാപിതാക്കളുടെയും അവരുടെ 9 വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതെന്നു സ്പാർട്ടൻബർഗ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.

റിച്ചാർഡ് സമരേൽ (54), ലിന മരിയ സമരേൽ (45), അവരുടെ മകൾ സാമന്ത സമരേൽ (45) എന്നിവരാണെന്ന് മരിച്ചതെന്ന് കൗണ്ടി കൊറോണർ  പറഞ്ഞു.
കൊല ചെയ്യപ്പെട്ടതാണോ അതോ ഏതെങ്കിലും അപകടത്തിൽ മരിച്ചതാണോ എന്നതുൾപ്പെടെ മരണങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടുണ്ട്, എന്നാൽ “പൊതുജനങ്ങൾക്ക് ഭീഷണിയൊന്നുമില്ല” എന്ന് ഷെരീഫ് ഓഫീസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.

“കൊറോണറുടെ ഓഫീസിനും ഈ ഏജൻസിക്കും ഈ സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ കഴിയുമ്പോൾ കൂടുതൽ വിവരങ്ങൾ ഉചിതമായ സമയത്ത് പുറത്തുവിടും,” ഷെരീഫിന്റെ ഓഫീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments