ജോൺസൺ ചെറിയാൻ .
പാലക്കാട് ഒറ്റപ്പാലത്ത് എസ്‌ഐക്ക് നേരെ ആക്രമണം. ഗ്രേഡ് എസ് ഐ രാജ് നാരായണന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം.
ഇന്നലെ മീറ്റ്‌നയില്‍ ഉണ്ടായ അടിപിടി കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത യുവാവ് അക്ബറുമായി പൊലീസ് മടങ്ങുമ്പോഴാണ് ഇവരെ തടഞ്ഞുനിര്‍ത്തി രണ്ടുപേര്‍ ചേര്‍ന്ന് അക്രമിച്ചത്. അക്രമം നടത്തിയ മീറ്റ്‌ന സ്വദേശികളായ വിവേക് , ഷിബു എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
കേസില്‍ രണ്ട് പ്രതികള്‍ കൂടി ഇതിനകം കസ്റ്റഡിയിലായിട്ടുണ്ടെന്നാണ് വിവരം. പൊട്ടിയ ഓടും മറ്റ് ആയുധങ്ങളും വച്ചാണ് ഇരുവരെയും ആക്രമിച്ചിരിക്കുന്നത്. ഇദ്ദേഹം ഇപ്പോള്‍ ഒറ്റപ്പാലത്ത് സ്വകാര്യ