ജീമോൻ റാന്നി .
ഹൂസ്റ്റൺ:റിവർസ്റ്റോൺ ഒരുമ 2025 ലെ അംഗത്വം പുതുക്കിയ ഫാമിലികൾക്കായി ഗ്രേറ്റർ ഹൂസ്റ്റണിൽ നിരവധി ബിസിനസ് സെൻറ്ററുകളിൽ നിന്ന് പർച്ചേസ് ഡിസ്‌കൗണ്ട് കിട്ടുന്ന ബെനിഫിറ്റ് കാർഡ് 2025 നൽകുന്നു.
മെമ്പർഷിപ്പ് മാസാചരണമായ ഏപ്രിൽ 30 ന് മുൻപായി മെമ്പർഷിപ്പ് പുതുക്കുന്ന കുടുംബങ്ങൾക്കാണ് ‘ഡോളർ ബാക്ക് ഫ്രം പർച്ചേസ്’ വഴി സാമ്പത്തിക ലാഭം കിട്ടുന്ന ഈ ഡിസ്കൗണ്ട് കാർഡ് ലഭിക്കുക.
മെയ് 3 ന് നടക്കുന്ന ഒരുമ മെഗാ പിക്നിക്ക് 2025 ന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. കുടിയേറ്റ നാട്ടിലെ കുട്ടികൾക്കായുള്ള ഒരുമ മലയാളം ലേണിംഗ് ക്ലാസുകൾ ഉടൻ ആരംഭിക്കും.
ഒരുമ പ്രസിഡൻറ് ജിൻസ് മാത്യു വിന്റെ അധ്യക്ഷതയിൽ കൂടിയ എക്സികുട്ടിവ് ബോർഡ് യോഗത്തിൽ ജനറൽ സെക്രട്ടറി ജയിംസ് ചാക്കോ സ്വാഗതം പറഞ്ഞു. ഒരുമ പിക്‌നിക്കിന്റെ ക്രമീകരണങ്ങളെപ്പറ്റി പ്രോഗ്രാം കോഓർഡിനേറ്റർ ഡോ.ജോസ് തൈപ്പറമ്പിൽ വിശദീകരിച്ചു. റീനാ വർഗീസ്,നവീൻ ഫ്രാൻസിസ്,വിനോയി സിറിയക്ക്,മേരി ജേക്കബ് എന്നിവർ പ്രസംഗിച്ചു.
റോബി ജേക്കബ്, സെലിൻ ബാബു, കെ.പി തങ്കച്ചൻ, ജോസഫ് തോമസ്,ഷാജിവർഗീസ്, റെയ്നാ സുനിൽ,ദീപാ പോൾ,അലീനാ സബാസ്റ്റിയൻ എന്നിവർ സബ് കമ്മിറ്റി കോ ഓർഡിനേറ്റഴ്സായ വിപുലമായ പിക്നിക്ക് കമ്മിറ്റി രൂപികരിച്ചു.
ജിൻസ് മാത്യു കിഴക്കേതിൽ അറിയിച്ചതാണിത്.