ജോൺസൺ ചെറിയാൻ .
നാഗ്പൂരിൽ യു പി മോഡൽ ബുൾഡോസർ നടപടിയുമായി നഗരസഭ. നാഗ്പൂർ കലാപ കേസിലെ മുഖ്യ പ്രതി ഫഹിം ഖാൻ്റെ വീടിൻ്റെ ഒരു ഭാഗമാണ് പൊളിച്ച് നീക്കിയത്. വീടിൻ്റെ നിർമാണം അനധികൃതമാണെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.മാർച്ച് 20ന് മുനിസിപ്പൽ ഉദ്യോഗസ്ഥർ വീട് പരിശോധിച്ചപ്പോൾ ടൗൺ പ്ലാനിംഗ് ആക്റ്റിന്റെ ലംഘനമാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മാർച്ച് 21 ന് മുനിസിപ്പൽ കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നു. അനധികൃത നിര്‍മാണമെന്ന് ഉറപ്പായാല്‍ ബുൾഡോസർ ഉപയോഗിക്കാമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉദ്യോഗസ്ഥർക്ക് നിര്‍ദേശം നല‍്കിയിരുന്നു. അതിനുശേഷമാണ് ഇന്ന് പത്തുമണിയോടെ ഇടിച്ചു നിരത്തല്‍ തുടങ്ങിയത്. ഫഹീം ഖാന്റെ അമ്മയുടെ പേരിൽ രജിസ്റ്റർ ചെയ്ത വീടിന്‍റെ ഒരു ഭാഗമാണ് ഇടിച്ചു