വെൽഫെയർ പാർട്ടി.
മലപ്പുറം: വംശീയ വിദ്വേഷ പ്രസംഗങ്ങൾ ആവർത്തിച്ച് കൊണ്ടിരിക്കുന്ന ബിജെപി നേതാവ് പിസി ജോർജിന്റെ ജാമ്യം റദ്ദാക്കി ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡന്റ് സിസി ജാഫർ. നിരന്തരം വംശവെറിയും വിദ്വേഷ പ്രചാരണങ്ങളും തുടരുന്ന ജോർജിനെതിരെ അനങ്ങാപാറ നയം സ്വീകരിക്കുന്ന പിണറായി സർക്കാർ സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തർക്കാൻ കൂട്ട് നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമവും ഇഫ്താറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം വൈസ് പ്രസിഡണ്ട് ടി അഫ്‌സൽ, രമ്യ രമേശ്, സെക്രട്ടറി മഹ്ബൂബുറഹ്‌മാൻ, ട്രഷറർ എ സദ്‌റുദ്ദീൻ, ജോയിന്റ് സെക്രട്ടറി സാജിത പൂക്കോട്ടൂർ, ആസിഫലി ടി, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുബൈദ മുസ്ലിയാരകത്ത് തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് കെഎൻ അബ്ദുൽ ജലീൽ അധ്യക്ഷനായിരുന്നു.
ഫോട്ടോ:
വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം നേതൃസംഗമവും ഇഫ്ത്വാറും ജില്ലാ വൈസ് പ്രസിഡണ്ട് സിസി ജാഫർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.