വെൽഫെയർ പാർട്ടി.
മലപ്പുറം: ലഹരി മാഫിയ നാടിനെ കീഴടക്കുമ്പോൾ നോക്കുകുത്തിയായി അവർക്കു വേണ്ട ഒത്താശ ചെയ്ത് കൊടുക്കുകയാണ് സർക്കാറെന്ന് വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് സിസി ജാഫർ. ലഹരി മാഫിയ-സർക്കാർ കൂട്ടുകെട്ടിനെതിരെ മണ്ഡലം കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച ജനകീയ പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് കെഎൻ അബ്ദുൽ ജലീൽ അധ്യക്ഷനായിരുന്നു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുബൈദ മുസ്ലിയാരകത്ത്, മഹ്ബൂബുറഹ്‌മാൻ, ടി അഫ്‌സൽ, രമ്യ രമേശ്, എ സദ്‌റുദ്ദീൻ, ഖൈറുന്നീസ, സാജിത പൂക്കോട്ടൂർ, പിപി മുഹമ്മദ്, ബാവ മാസ്റ്റർ, ഇബ്‌റാഹീം മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.