ഫ്രറ്റേർണിറ്റി മലപ്പുറം.
മലപ്പുറം:സംഘ്പരിവാറിൻ്റെ മുസ്‌ലിം വിദ്വേഷ പ്രചാരണങ്ങൾ ഏറ്റുപിടിച്ച് കേരളത്തിലും ശക്തിപ്പെട്ട് വരുന്ന ഇസ്ലാമോഫോബിയയെ ചെറുക്കാൻ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ അഭിപ്രായപ്പെട്ടു.ഫ്രറ്റേണറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇസ്ലാമോഫോബിയയുടെ കേരളീയ രാഷ്ട്രീയ സാമൂഹ്യ പരിസരം എന്ന തലക്കെട്ടിൽ സാഹോദര്യ രാഷ്ട്രീയ സംഗമത്തിൻ്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ നിർവ്വഹിച്ചു.
സംഘ് പരിവാറിൻ്റെ വംശീയ അതിക്രമങ്ങൾക്കും പ്രചാരണങ്ങൾക്കും കുടപിടിക്കുന്ന സമീപനമാണ് കേരള സർക്കാർ സ്വീകരിക്കുന്നത്.
ഇസ്‌ലാമോഫോബിയ പ്രചാരണങ്ങളെയും അതിന് നേതൃത്വം നൽകുന പി.സി.ജോർജ്ജടക്കുള്ള വംശീയ പ്രചാരകർ നിയമ വ്യസ്ഥയെ വെല്ലുവിളിക്കുന്നത് സർക്കാർ അറിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡൻ്റ് വി.ടി.എസ് ഉമർ തങ്ങൾ അധ്യക്ഷത വഹിച്ചു.
ടി.കെ.മുഹമ്മദ് സഈദ്, ബാസിത് താനൂർ (ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി)
എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ്, കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് അഡ്വ: അൻഷിദ് ,സമീറുള്ള (സോളിഡാരിറ്റി.) അഡ്വ: അസ്ലം പള്ളിപ്പടി (എസ്.ഐ.ഒ), മുനീബ് കാരക്കുന്ന് (വെൽഫെയർ പാർട്ടി) റജീന വളാഞ്ചേരി (വുമൺ ജസ്റ്റിസ് മൂവ്മെൻ്റ് ) ഇർഷാദ് മൊറയൂർ (എസ്.ഡി.പി.ഐ) ഹസ്സൻകുട്ടി പുതുവള്ളി (പി.ഡി.പി.) ആഷിഖാ കാനം (സോഷ്യൽ ആക്ടിവിസ്റ്റ്) ഫൈസൽ രണ്ടത്താണി, കലാം ആലുങ്ങൽ (എൻ.വൈ.എൽ) മുഹ്സിൻ കുനിയിൽ (എം.എസ്.എം) മഹേഷ് കുമാർ (പ്രസിഡൻ്റ്പ്രസ്ക്ലബ്ബ് മലപ്പുറം) കബീർ ചവശ്ശേരി (മാതൃഭൂമി ) അഡ്വ:അമീൻ യാസിർ,ഹാദി ഹസൻ, എന്നിവർ സംസാരിച്ചു. ഫയാസ് ഹബീബ്, ഡോ. അഹ്സൻ അലി, അജ്മൽ ഷെഹീൻ, റമീസ് ചാത്തല്ലൂർ, ഷിബാസ് പുളിക്കൽ, ഷബീർ പി.കെ, മുഫീദ വി.കെ, മാഹിർ വി.കെ, അൽതാഫ് ശാന്തപുരം, അഡ്വ. മസൂദ്, മുബീൻ, അഫ്നാൻ ഹമീദ്, ജസിം കൊളത്തൂർ, ഫിദ, ജംഷീർ ചെറുകോട്, ഫായിസ്, ജസീം സയ്യാഫ് എന്നിവർ നേതൃത്വം നൽകി.