ജോൺസൺ ചെറിയാൻ .
വണ്ണം കുറയ്ക്കാനായി യൂട്യൂബ് നോക്കി ഭക്ഷണം നിയന്ത്രിച്ച 18കാരി ശ്രീനന്ദയ്ക്ക് ദാരുണാന്ത്യം സംഭവിച്ച വാര്‍ത്ത നമ്മള്‍ കേട്ടിട്ട് അധിക ദിവസമായില്ല. മെലിയാനായി ഭക്ഷണത്തിന്റെ അളവ് കുറച്ചിരുന്ന പെണ്‍കുട്ടിയുടെ ആമാശയവും അന്നനാളവും അടക്കം ചുരുങ്ങി പോയതാണ് മരണത്തിനിടയാക്കിയത്. കുട്ടി ആഹാരം കഴിക്കാതിരിക്കുകയും, വ്യായാമം ചെയ്തിരുന്നതായും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഇതിന് കാരണം അനോറെക്‌സിയ നെര്‍വോസ എന്ന രോഗാവസ്ഥയാണ്.ഭക്ഷണം കഴിക്കുമ്പോള്‍ വണ്ണം വയ്ക്കുമോ, ഇപ്പോഴുള്ള മെലിഞ്ഞ രൂപത്തില്‍ നിന്ന് മാറ്റം സംഭവിക്കുമോ എന്നൊക്കെ ചിന്തിച്ച് പലപ്പോഴും ഭക്ഷണം ഒഴിവാക്കുന്നവരാണ് നമ്മളില്‍ പലരും. മെലിഞ്ഞിരിക്കുന്നതാണ് സൗന്ദര്യം എന്ന ബോധം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്നതിന് സമൂഹമാധ്യമങ്ങളും വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇതിനാല്‍ പൂര്‍ണമായും ഭക്ഷണം കഴിക്കുന്നത് നിര്‍ത്തി അതികഠിന വ്യായാമം ചെയ്ത് ശരീരഭംഗി കൂട്ടാന്‍ ശ്രമിക്കുന്നവര്‍ വലിയ ദുരന്തത്തെയാണ് വിളിച്ചുവരുത്തുന്നത്.