ജോൺസൺ ചെറിയാൻ .
മുഹമ്മദ് ഷഹബാസിന് നീതി കിട്ടുമോയെന്ന് ആശങ്കയുണ്ടെന്ന് പിതാവ് മുഹമ്മദ് ഇഖ്ബാല്‍. പ്രതികള്‍ക്ക് പിന്നില്‍ വലിയ സംഘമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. മുന്‍പും പ്രതികളായ കുട്ടികള്‍ ഷഹബാസിനെ കോമ്പസ് ഉപയോഗിച്ച് ആക്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെളിവ് സഹിതം ലഭിച്ചിട്ടും സര്‍ക്കാര്‍ പ്രതികള്‍ക്കെതിരെ നടപടിയെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതികള്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും അദ്ദേഹം ട്വന്റിഫോര്‍ എന്‍കൗണ്ടര്‍ പ്രൈമില്‍ പറഞ്ഞു.