ജോൺസൺ ചെറിയാൻ .
സിനിമയോടുള്ള അടങ്ങാത്ത താല്പര്യം ആ യുവാവിനെ ഷോർട്ട് ഫിലിമിലേക്ക് വഴിതിരിച്ചുവിട്ടു. അഭിനയവും ഒപ്പം സംവിധാനാവുമായി പ്രദീപിന്റെ ലോകം. മൂന്നു വർഷം, നിരവധി ഷോർട്ട് ഫിലിമുകൾ ചെയ്തു. ചിലതിന്റെ നിർമാണവും ഏറ്റെടുത്തു. ഇവയിൽ ചിലത് ശ്രദ്ധേയമായി. സിനിമയാണ് തന്റെ ലോകമെന്ന് പ്രദീപ് രംഗനാഥൻ സ്വയം പ്രഖ്യാപിച്ചിരുന്നു. പത്ത് വർഷം മുൻപ് ആരംഭിച്ച പ്രദീപിന്റെ യാത്ര ഇന്ന് എത്തിനിൽക്കുന്നത് 100 കോടി ക്ലബ്ബ് എന്ന അതിശയകരമായ വിജയത്തിന് മുന്നിലാണ്. ആരേയും ആകർഷിക്കുന്നതാണ് പ്രദീപ് രംഗനാഥന്റെ സിനിമാ ജീവിതം.