Saturday, April 5, 2025
HomeAmericaസെലെൻസ്‌കി സ്ഥാനമൊഴിയണമെന്ന് സ്പീക്കർ മൈക്ക് ജോൺസൺ.

സെലെൻസ്‌കി സ്ഥാനമൊഴിയണമെന്ന് സ്പീക്കർ മൈക്ക് ജോൺസൺ.

പി പി ചെറിയാൻ.

വാഷിംഗ്‌ടൺ ഡി സി :ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാൻ സെലെൻസ്‌കി “ബോധം വീണ്ടെടുക്കണം” അല്ലെങ്കിൽ സ്ഥാനമൊഴിയണമെന്ന് സ്പീക്കർ മൈക്ക് ജോൺസൺ പറഞ്ഞു.

സെലെൻസ്‌കിയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെഡി വാൻസും തമ്മിലുള്ള വിവാദപരമായ കൂടിക്കാഴ്ചയെത്തുടർന്ന് തന്റെ രാജ്യത്ത് സമാധാനം സ്ഥാപിക്കാൻ ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി രാജിവയ്ക്കേണ്ടി വന്നേക്കാമെന്ന് സ്പീക്കർ മൈക്ക് ജോൺസൺ ഞായറാഴ്ച എൻ‌ബി‌സിയുടെ “മീറ്റ് ദി പ്രസ്സ്” പരിപാടിയിൽ പറഞ്ഞു

വെള്ളിയാഴ്ച ഓവൽ ഓഫീസിൽ സെലെൻസ്‌കിയും ട്രംപും വാൻസും തമ്മിൽ നടന്ന ചൂടേറിയ വാഗ്വാദത്തിന് പിന്നാലെയാണ് ജോൺസന്റെ പ്രസ്താവന വന്നത്.”അദ്ദേഹം പ്രവർത്തിച്ചത് വലിയ നിരാശയുണ്ടാക്കിയെന്ന് ഞാൻ കരുതുന്നു,” സിഎൻഎന്നിന്റെ “സ്റ്റേറ്റ് ഓഫ് ദി യൂണിയൻ” എന്ന പരിപാടിയിലെ അഭിമുഖത്തിൽ ജോൺസൺ സെലെൻസ്‌കിയുടെ പെരുമാറ്റത്തെക്കുറിച്ച് പറഞ്ഞു.

ഉക്രെയ്‌നിന് ഭാവിയിൽ സുരക്ഷാ ഗ്യാരണ്ടി നൽകുന്നതിനായി ഒരു ധാതു കരാറിൽ ഒപ്പുവെക്കുന്നതോടെ കൂടിക്കാഴ്ച നടക്കേണ്ടതായിരുന്നു. എന്നിരുന്നാലും, ഓവൽ ഓഫീസ് വാദത്തെത്തുടർന്ന് സെലെൻസ്‌കിയുടെ സന്ദർശനത്തിന്റെ ബാക്കി ഭാഗങ്ങൾ റദ്ദാക്കി.തുടർന്ന് സെലെൻസ്‌കിയെ വൈറ്റ് ഹൗസിൽ നിന്ന് പുറത്താക്കി,

വെള്ളിയാഴ്ചത്തെ പരാജയപ്പെട്ട കൂടിക്കാഴ്ചയ്ക്ക് സെലെൻസ്‌കിയെ കുറ്റപ്പെടുത്തിയ ട്രംപിന് ജോൺസൺ പിന്തുണ വാഗ്ദാനം ചെയ്തപ്പോൾ, രണ്ട് അഭിമുഖങ്ങളിലും അദ്ദേഹം റഷ്യയെയും പുടിനെയും വിമർശിച്ചു –

“സത്യസന്ധമായി പറഞ്ഞാൽ, പുടിൻ പരാജയപ്പെടുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു,” ജോൺസൺ എൻ‌ബി‌സിയിൽ പറഞ്ഞു. “അദ്ദേഹം അമേരിക്കയുടെ എതിരാളിയാണ്. “പുടിൻ ആക്രമണകാരിയാണ്,” . “ഇതൊരു അന്യായമായ യുദ്ധമാണ്. ഞങ്ങൾക്ക് അതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്.”ജോൺസൺ സി‌എൻ‌എന്നിൽ പറഞ്ഞു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments