ജോൺസൺ ചെറിയാൻ .
ഗാസയിൽ നിന്ന് ആറു ബന്ദികളെ കൂടി ഹമാസ് വിട്ടയച്ചു. ജനുവരി 19 ന് പ്രാബല്യത്തിൽ വന്ന ഇസ്രായേലും ഹമാസും തമ്മിലുള്ള മൂന്ന് ഘട്ട വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടത്തിൽ മോചിപ്പിക്കപ്പെടേണ്ട 33 പേരുടെ സംഘത്തിലെ അവസാനത്തെ ജീവിച്ചിരിക്കുന്ന ബന്ദികളാണ് ഇവർ. 27 കാരനായ ഏലിയാ കുഹന്‍, 22 വയസ്സുള്ള ഒമർ ശേം ടോവ്, 23 വയസുള്ള ഒമർ വെങ്കർട്ട്, എന്നിവരെ ഉൾപ്പെടെയാണ് മോചിപ്പിച്ചിരിക്കുന്നത്. എന്നാൽ പകരം പാലസ്തീനിയൻ തടവുകാരായ 602 പേരെ മോചിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് ഇസ്രയേൽ അവസാന നിമിഷം പിന്മാറി.