ജോൺസൺ ചെറിയാൻ .
മനുഷ്യ ശരീരം ശരിയായ രീതിയിൽ പ്രവർത്തിക്കുന്നതിന് വിറ്റാമിനുകളും ധാതുക്കളും അത്യാവശ്യമാണ്. ഓരോ വിറ്റാമിനും അതിൻ്റേതായ ധർമ്മങ്ങളുണ്ട്. വിറ്റാമിൻ എ ,വിറ്റാമിൻ സി, വിറ്റാമിൻ ഡി എന്നിങ്ങനെയുള്ള വിറ്റാമിനുകളും അതിന്റെ ഗുണങ്ങളും നമുക്ക് പരിചിതമാണ്.എന്നാൽ ‘വിറ്റാമിൻ കെ’ ഇതിനോടൊപ്പം തന്നെ ശരീരത്തിന് അത്യാവശ്യ ഘടകമാണ്. വിറ്റാമിൻ കെ എന്നത് കൊയാഗുലേഷൻ അതായത് രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന ഒരു കൂട്ടം സംയുക്തങ്ങളാണ്. ശരീരത്തിൽ വിറ്റാമിൻ കെയുടെ കുറവുണ്ടെങ്കിൽ അത് രക്തം കട്ടപിടിക്കുന്നതിനെ ബാധിക്കും. ഇത് കൂടുതൽ രക്തസ്രാവത്തിന് കാരണമാകും.