ജോൺസൺ ചെറിയാൻ .
ആലപ്പുഴ ചേര്‍ത്തലയില്‍ 46 കാരിയായ സജിയുടെ മരണത്തില്‍ വഴിത്തിരിവ്. സജിയെ അച്ഛന്‍ സോണി കൊലപ്പെടുത്തിയതാണെന്ന് മകള്‍ മിഷ്മയുടെ നിര്‍ണ്ണായക മൊഴി. സജിയെ ഭര്‍ത്താവ് സോണി മര്‍ദിച്ച ശേഷം മുകളിലത്തെ നിലയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞതായാണ് മകളുടെ മൊഴി. ഇതോടെ പളളി സെമിത്തേരിയില്‍ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്തു. കഴിഞ്ഞ ഫെബ്രുവരി 8 ന് തലയ്ക്കു ഗുരുതരമായി പരിക്കേറ്റു അബോധാവസ്ഥയിലായ സജി കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്.