ജോൺസൺ ചെറിയാൻ.
കറികൾക്ക് രുചി കൂടണമെങ്കിൽ അതിലെ ചേരുവകളെല്ലാം പാകത്തിന് ആയിരിക്കണം. അതിൽ ഏറ്റവും പ്രധാനപെട്ടതാണ് ഉപ്പ് . ഉപ്പ് ഇല്ലെങ്കിൽ ആ ഭക്ഷണത്തിന്റെ രുചി നമുക്ക് ശരിക്കും ആസ്വദിക്കാൻ പോലും സാധിക്കില്ല. എന്നാൽ ഉപ്പ് ചില ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന(WHO ). നമ്മൾ ഉപയോഗിക്കുന്ന ഉപ്പിൽ (Table Salt ) സോഡിയം ക്ലോറൈഡ് അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഉപഭോഗം ഉയർന്ന രക്തസമ്മർദ്ദവും ഹൃദ്രോഗ സാധ്യതയും വർദ്ധിപ്പിക്കുന്നതിനാൽ, ദിവസേനയുള്ള സോഡിയം ഉപഭോഗം 2 ഗ്രാമിൽ താഴെയായി കുറയ്ക്കാനാണ് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നത്.