ജോൺസൺ ചെറിയാൻ.
കൂന്തലിന്റെ (ഇന്ത്യന്‍ സ്‌ക്വിഡ്) ജനിതക പ്രത്യേകതകള്‍ കണ്ടെത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). മനുഷ്യരുമായുള്ള ജനിതകസാമ്യം, പരിണാമബന്ധങ്ങള്‍ എന്നിവയിലേക്ക് വെളിച്ചം വീശുന്ന സുപ്രധാന നേട്ടമാണിത്. സമുദ്രശാസ്ത്രത്തിനപ്പുറം, ന്യൂറോ സയന്‍സ് ഉള്‍പ്പെടെയുള്ള മേഖലകള്‍ക്ക് മുതല്‍കൂട്ടാകുന്നതാണ് പഠനം. ബുദ്ധിശക്തി, മസ്തിഷ്‌ക വികസനം തുടങ്ങി മനുഷ്യരുടെ നാഡിവ്യവസ്ഥയുമായി സാമ്യമുള്ള കൂന്തലിന്റെ ജീന്‍ എക്‌സ്പ്രഷന്‍ മാതൃകകളാണ് സിഎംഎഫ്ആര്‍ഐ ഗവേഷകര്‍ പഠനവിധേയമാക്കിയത്.