Tuesday, June 17, 2025
HomeKeralaഅതിരാവിലെ വാഴപ്പഴം കഴിക്കുന്നത് നല്ലതാണോ.

അതിരാവിലെ വാഴപ്പഴം കഴിക്കുന്നത് നല്ലതാണോ.

ജോൺസൺ ചെറിയാൻ.

ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു വാഴപ്പഴം കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്, എന്നാൽ അതുപോലെ ദോഷങ്ങളും ഇതിനുണ്ടെന്ന് നമ്മൾ അറിഞ്ഞിരിക്കണം.പഴത്തിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഹൃദയത്തിന്റെയും , പേശികളുടെയും പ്രവർത്തനത്തിനും, കൂടാതെ പഴത്തിൽ അടങ്ങിയിരിക്കുന്ന ഷുഗർ ശരീരത്തിന് ഊർജ്ജം നൽകാനും ,നാരുകൾ മെച്ചപ്പെട്ട ദഹനപ്രക്രിയയ്ക്കും സഹായകരമാണ്. സോഡിയമോ കൊഴുപ്പോ അടങ്ങിയിട്ടില്ലാത്തതിനാൽ ഇത് എല്ലാ പ്രായക്കാർക്കും ഒരുപോലെ കഴിക്കാൻ സാധിക്കും.വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ഫ്രക്ടോസ്, ഗ്ലൂക്കോസ്, സുക്രോസ് എന്നിവ ശരീരത്തിന് ഊർജ്ജം നൽകുന്നതിനാൽ രാവിലെ വ്യായാമത്തിനായി പോകുന്നതിന് മുൻപ് ഒരു ലഘുഭക്ഷണമായി ഇത് തിരഞ്ഞെടുക്കാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments