ജോൺസൺ ചെറിയാൻ.
യുഎസിൽ പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് കാൻസർ സാധ്യത കൂടുതലെന്ന് പഠനം. 50 നും 64 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലെ കാൻസർ കേസുകൾ പുരുഷന്മാരെ മറികടക്കുന്നതായി അമേരിക്കൻ കാൻസർ സൊസൈറ്റി (ACS) നടത്തിയ പുതിയ പഠനത്തിൽ കണ്ടെത്തി. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു.സ്ത്രീ- പുരുഷാനുപാതം പരിശോധിക്കുകയാണെങ്കില്‍ സ്ത്രീകളിലാണ് പുരുഷന്മാരേക്കാള്‍ കാന്‍സര്‍ സ്ഥിരീകരിച്ചിരിക്കുന്നത്.അമ്പതുവയസ്സില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് കാന്‍സര്‍ ബാധിക്കുന്നത് പുരുഷന്മാരേക്കാള്‍ 82 ശതമാനം അധികമാണെന്നാണ് ACS പുറത്തുവിട്ട ‘A Cancer Journal for Clinicians’ എന്ന ജേണലില്‍ പറഞ്ഞിരിക്കുന്നത്.