വെൽഫെയർ പാർട്ടി.
മലപ്പുറം: നിലമ്പൂർ വനമേഖലയിൽ ദിവസങ്ങൾക്കകം രണ്ടുപേർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി നിലമ്പൂർ ഡിഎഫ്ഒ ഓഫീസിലേക്ക് ഇന്ന് മാർച്ച് സംഘടിപ്പിക്കും.
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി മാർച്ച് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് കെവി സഫീർഷ, ജനറൽ സെക്രട്ടറിമാരായ കൃഷ്ണൻ കുനിയിൽ, മുനീബ് കാരക്കുന്ന്, വൈസ് പ്രസിഡണ്ടുമാരായ ആരിഫ് ചുണ്ടയിൽ, സുഭദ്ര വണ്ടൂർ, സെക്രട്ടറിമാരായ നൗഷാദ് ചുള്ളിയൻ, ഖാദർ അങ്ങാടിപ്പുറം, ബിന്ദു പരമേശ്വരൻ ജില്ലാ കമ്മിറ്റിയംഗങ്ങളായ സനൽ കുമാർ, ദാമോദരൻ പനക്കൽ, മജീദ് ചാലിയാർ, ്അൻസാരി നിലമ്പൂർ, അമീർഷ പാണ്ടിക്കാട്, മജീദ് പോരൂർ തുടങ്ങിയവർ സംസാരിക്കും.
സർക്കാറും സർക്കാർ സംവിധാനങ്ങളും നിസ്സംഗത വെടിഞ്ഞ്, ആവശ്യമായ നടപടികളെടുത്ത് ജനങ്ങൾക്ക് സ്വസ്ഥമായ ജീവിതാന്തരീക്ഷം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎഫ്ഒക്ക് നിവേദനം സമർപ്പിക്കും.