ജോൺസൺ ചെറിയാൻ.
രാവിലെ വെറുംവയറ്റില്‍ ഒരു ഗ്ലാസ് നെല്ലിക്ക വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്റി – ഓക്സിഡന്റുകള്‍ എന്നിവ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും, വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു. രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തുവെച്ച നെല്ലിക്ക പിറ്റേന് രാവിലെ കുടിക്കുകയോ അല്ലെങ്കില്‍ നെല്ലിക്ക പൊടി ചൂടുള്ള വെള്ളത്തില്‍ കലര്‍ത്തി കുടിക്കുകയോ ചെയ്യാം.