ജോൺസൺ ചെറിയാൻ.
ഹണി റോസിനെതിരായ പരാമര്‍ശം അവഹേളിക്കാന്‍ ആയിരുന്നില്ലെന്ന് വ്യവസായി ബോബി ചെമ്മണൂരിന്റെ മൊഴി. വേദിയില്‍ മാത്രമായി പറഞ്ഞ പരാമര്‍ശം വളച്ചൊടിക്കപ്പെട്ടു. ഹണി റോസ് ഇപ്പോള്‍ പരാതി നല്‍കിയതില്‍ ചില പൊരുത്തക്കേട് ഉണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ബോബി ചെമ്മണൂര്‍ മൊഴി നല്‍കി. ലൈംഗിക അധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണൂരിന്റെ ഫോണ്‍ ഫൊറന്‍സിക് പരിശോധനക്ക് അയക്കും.ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.