പി പി ചെറിയാൻ.
ഡാളസ്: ഗാർലാൻഡ് മേയർ സ്ഥാനാർഥി പി. സി. മാത്യു ഓൺലൈൻ ക്യാമ്പയിൻ കിക്ക് ഓഫ് ഡിസംബർ 15 ചേർന്ന യോഗത്തിൽ അഗപ്പേ ഹോം ഹെൽത്ത് പ്രെസിഡന്റും അഗപ്പേ ചർച്സ്റ്റ സീനിയർ പാസ്റ്ററും കൂടിയായ ഷാജി കെ. ഡാനിയേൽ പ്രാർത്ഥനയോടെ നിർവഹിച്ചു. പി. സി. മാത്യു വുമായി തനിക്കുള്ള വര്ഷങ്ങളോളമുള്ള പരിചയത്തെപ്പറ്റിയും പി. സി. മാത്യുവിന്റെ കമ്മ്യൂണിറ്റിയോടുള്ള സ്നേഹത്തെപ്പറ്റിയും അദ്ദേഹം എടുത്തു പറയുകയും വികാരപരമായും ആദർശപരമായും ഉള്ള എല്ലാ പിന്തുണയും വാക്ദാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
2021 ൽ പി. സി മാത്യു ഗാർലാൻഡ്ഡി സ്ട്രിക്ട് 3 ൽ മത്സരിക്കുകയും നാലു സ്ഥാനാർഥികളിൽ രണ്ടാമതാകുകയും ചെയ്തത് മലയാളികൾക്ക് അഭിമാനമായി. പിന്നീട് 2023 ൽ മത്സരിക്കുകയും ജയിച്ച സ്ഥാനാര്ഥിയുമായിമായും സിറ്റി, മേയർ, കൌൺസിൽ അംഗങ്ങൾ എന്നിവരുമായി നല്ല ബന്ധങ്ങൾ ഉണ്ടാക്കി എടുക്കുകയും ചെയ്തു. സീനിയർ സിറ്റിസൺസ് കമ്മിഷണർ ആയി മേയറാൽ അപ്പോയ്ന്റ് ചെയ്യപ്പെട്ടു. മലയാളീ, ഇന്ത്യൻ സമൂഹത്തോടൊപ്പം അമേരിക്കൻ ജനതയോടപ്പം മാനുഷീക പരിഗണയോടെ പ്രവർത്തിക്കുവാൻ സിറ്റി ഭരണചക്രത്തിൽ തനിക്കു സാധിക്കും എന്ന് പി. സി. അടിയുറച്ചു വിശ്വസിക്കുന്നു. ഇപ്പോൾ ഒരു വലിയ കമ്മ്യൂണിറ്റിയുടെ ഹോം ഔനേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ആയി പ്രവർത്തിക്കുന്നു. മറ്റൊരു കമ്മ്യൂണിറ്റിയിലും തന്റെ പ്രവർത്തനം നടത്തുന്നു.
ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ഗ്ലോബൽ പ്രെസിഡന്റും, 2005 മുതൽ കേരള അസോസിയേഷൻ, അംഗമാണ്ഡ. ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ അംഗമാണ്. ഡബ്ല്യൂ. എം. സി. എന്ന നെറ്റ്‌വർക്ക് സങ്കടന വഴിയായി പല നല്ല പ്രവർത്തനങ്ങളും കാഴ്ച വെച്ച് ഗ്ലോബൽ വൈസ് പ്രസിഡന്റ് സ്ഥാനത്തു പ്രവർത്തിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ വഴിയായി ഗോപിനാഥ് മുതുകാടിന്റെ പ്രവർത്തനങ്ങൾക് സഹായം നൽകുകയുണ്ടായി. ടിക്കറ്റ് പിരിക്കാതെ പല ഓണാഘോഷ പരിപാടികൾ നടത്തി മലയാളി മനസുകളിൽ സ്ഥാനം നേടിയ ഒരു വ്യക്തിത്വമാണ് പി. സി. യുടേത്. ആത്മ വിശ്വസം കൈവെടിയാതെ, അഭിമാനം അടിയറ വെയ്ക്കാതെ മുന്നോട്ടു പോകുമെന്ന് പി. സി. പറഞ്ഞു.
താൻ ഫോക്കസ് ചെയ്യന്ന കാര്യങ്ങളെ പറ്റി പി. സി. മാത്യു വിവരിച്ചു. സേഫ്റ്റി: ജനങ്ങളുടെ സുരക്ഷിതത്വത്തിനു ഏറ്റവും വലിയ പ്രാധാന്യം നൽകും. പ്രത്യേകിച്ച് സീനിയർ സിറ്റിസണ് അതിൽ മുൻഗണന ഉണ്ടായിരിക്കും. കാരണം പ്രായം കൂടുമ്പോൾ പലർക്കും ജീവിതത്തെ ഭയമാണ്സു. രക്ഷിതത്വം സൂക്ഷിക്കുവാൻ അവരെ പ്രാപ്തരാക്കും. ഇപ്പോൾ ഇവിടെ താമസമില്ലാത്ത വീടുകളിൽ മോഷണങ്ങൾ നടക്കുന്നുണ്ട്. കാറുകൾ പൊളിച്ചു മോഷണങ്ങൾ നടത്താറുണ്ട്. ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളെ നേരിടുവാൻ ജനങ്ങളെ പ്രത്യകിച്ചും പ്രതിരോധിക്കുവാൻ ട്രൈനിംഗുകൾ നടത്തുവാൻ പോലീസ് ഡിപ്പാർട്മെന്റിനോടാവശ്യപ്പെടും