Wednesday, December 25, 2024
HomeAmericaഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ആനുവല്‍ ഗാല ഗംഭീരമായി പര്യവസാനിച്ചു.

ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ആനുവല്‍ ഗാല ഗംഭീരമായി പര്യവസാനിച്ചു.

ജോയിച്ചന്‍ പുതുക്കുളം.

ഷിക്കാഗോ: അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സിന്റെ നാലാമസ് ആനുവല്‍ ഗാല ഷിക്കാഗോ, ഓക് ബ്രൂക്ക് മാരിയറ്റിന്റെ ഗ്രാന്റ് ബാള്‍ റൂമില്‍ വച്ച് ഗംഭീരമായി പര്യവസാനിച്ചു.

അനേകം വിശിഷ്ട വ്യക്തികളെക്കൊണ്ട് തിങ്ങിനിറഞ്ഞ സദസ്സില്‍ യു.എസ് കോണ്‍ഗ്രസ്മാനും ശാസ്ത്രജ്ഞനുമായ ബില്‍ വോസ്റ്റര്‍, അസോസിയേഷന്‍ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ സോമനാഥ് ഘോഷ് എന്നിവരും AAEIO ബോര്‍ഡ് ഓഫ് അംഗങ്ങളും ചേര്‍ന്ന് നാടമുറിച്ച് ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന പ്രസംഗത്തില്‍ കോണ്‍ഗ്രസ്മാന്‍ ബില്‍ ഫോസ്റ്റര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി രംഗത്ത് ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷനും, യു.എസ് കോണ്‍ഗ്രസും കൈകോര്‍ത്ത് വിവിധ പ്രൊജക്ടുകള്‍ തയാറാക്കുമെന്ന് അറിയിച്ചു.

മറ്റ് വിശിഷ്ട വ്യക്തികളും എന്‍ജിനീയേഴ്‌സുമായ യു.എസ് കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂര്‍ത്തിയും ഷോണ്‍ കാസ്റ്റിനും ഈ ഗാലയില്‍ സംസാരിച്ചു. പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദവും ഹാര്‍വാര്‍ഡ് ലോ ഗ്രാജ്വേറ്റുമായ യു.എസ് കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂര്‍ത്തി തന്റെ കീനോട്ട് പ്രസംഗത്തില്‍ AAEIOയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചു.

ഐ.ഐ.ടി കാന്‍പൂര്‍ ഗ്രാജ്വേറ്റും, IFS ഓഫീസറുമായ കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ സോമനാഥ് ഘോഷ്, AAEIO വിവിധ അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍ ഇന്ത്യന്‍ എന്‍ജിനീയറിംഗ് സ്റ്റുഡന്റ്‌സിന്റെ ചാപ്റ്ററുകള്‍ തുടങ്ങി ഇന്ത്യയിലേയും അമേരിക്കയിലേയും എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളെ ഒരുമിപ്പിച്ചുകൊണ്ട് വെബിനാറുകള്‍ നടത്തുന്നത് വളരെ പ്രശംസനീയമാണെന്ന് അറിയിച്ചു.

പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് AAEIOയുടെ ഭാവി പരിപാടികള്‍ വിശദീകരിക്കുകയും, എല്ലാ സ്‌പോണ്‍സേഴ്‌സിനും നന്ദി അറിയിക്കുകയും ചെയ്തു.

ബോളിവുഡ് ഗായിക അംഗിത മുഖര്‍ജിയുടെ നേതൃത്വത്തില്‍ ഗംഭീരമേള ഗാനമേള അരങ്ങേറി. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൃത്തങ്ങളും, പ്രശസ്ത നടി ശ്വേത വാസുദേവ് ആയിരുന്നു പരിപാടികളുടെ എം.സി. വിവിധ കലാപരിപാടികള്‍ക്ക് ശേഷം ഡിന്നറോടെ പരിപാടികള്‍ക്ക് തിരശീല വീണു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments