വുമൺ ജസ്റ്റിസ് മൂവേമെന്റ്.
ദുരന്തത്തിൽ ഗുരുതരമായ പരിക്ക് പറ്റിയവരുടെ ചികിൽസാ ചിലവ് സർക്കാർ വഹിക്കുമെന്ന് ദുരന്ത സമയത്ത് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ വിഷയം നിയമ സഭയിൽ ഉന്നയിച്ച പ്രതിപക്ഷ ഉപനേതാവ് കുഞ്ഞാലിക്കുട്ടിക്ക് മുഖ്യമന്ത്രി കൊടുത്ത മറുപടിയിൽ ചികിൽസാ ചിലവിൻ്റെ കാര്യത്തിൽ കമ്മീഷന് തീരുമാനമെടുക്കാമെന്നായിരുന്നു.
ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും ശരീരം തളർന്ന മുന്ന് കുട്ടികളുടെ ചികിൽസാ ചിലവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളും വെൽഫെയർ പാർട്ടിയും കലക്ടർ, മുഖ്യമന്ത്രി എന്നിവർക്ക് അപേക്ഷ നൽകിയിരുന്നു.
ഇന്ന് നടന്ന ഹിയറിംഗിൽ നഷ്ടപരിഹാരം അനുവദിക്കുന്നതിന് കമ്മീഷന് അധികാരമില്ല എന്ന വാദമാണ് സർക്കാർ വക്കീൽ ഉന്നയിച്ചത്.
കമ്മീഷൻ്റെ ടേംസ് ഓഫ് റഫറൻസിൽ നഷ്ട പരിഹാരം ഉൾപ്പെടുത്താത്തത് കൊണ്ട് തീരുമാനമെടുക്കാൻ കമ്മീഷന് കഴിയില്ലെന്ന് പറഞ്ഞു കൊണ്ട് അപേക്ഷ ജസ്റ്റീസ് വി.കെ.മോഹനൻ തള്ളി.