വുമൺ ജസ്റ്റിസ് മൂവേമെന്റ്.
മലപ്പുറം: ജില്ലാ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന വിമൻ പ്രൊട്ടക്ഷൻ ഓഫീസിലെ സ്റ്റാഫുകളുടെ അപര്യാപ്തത ചൂണ്ടിക്കാണിച്ചുകൊണ്ട് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ ഭാരവാഹികൾ വനിതാ കമ്മീഷന് പരാതി നൽകി. ജില്ലാപ്രസിഡന്റ് റെജീന വളാഞ്ചേരി, സെക്രട്ടറിമാരായ സുഭദ്ര വണ്ടൂർ, മാജിത ഉമ്മത്തൂർ, മണ്ഡലം കമ്മിറ്റിയംഗം ഖൈറുന്നീസ, എംവി ഹാജറ തുടങ്ങിയവർ മലപ്പുറത്ത് നടന്ന അദാലത്തിൽ പങ്കെടുത്തു.