ജോൺസൺ ചെറിയാൻ.
അതിരപ്പിള്ളിയിൽ മദ്യപിച്ച് ഉണ്ടായ തർക്കത്തെ തുടർന്ന് ജ്യേഷ്ഠൻ അനുജനെ വെട്ടിക്കൊലപ്പെടുത്തി. ആനപ്പന്തം സ്വദേശി സത്യനാണ് മരിച്ചത്. ആക്രമണത്തിൽ സത്യന്റെ ഭാര്യ ലീലയ്ക്കും വെട്ടേറ്റു.വെട്ടിക്കൊലപ്പെടുത്തിയ ആനപ്പന്തം സ്വദേശി ചന്ദ്രമണിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണങ്കുഴിയിൽ നിന്ന് ഒരു കിലോമീറ്റർ ഉൾവനത്തിലാണ് കൊലപാതകം ഉണ്ടായത്. മദ്യപിച്ചുണ്ടായ കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.