Thursday, December 5, 2024
HomeKeralaകുട്ടികളുടെ പഠന മികവുയർത്താൻ സർഗ്ഗവേദി ക്യാമ്പുകൾ- പ്രസിദ്ധീകരണത്തിന് (2024 ഡിസംബർ 04).

കുട്ടികളുടെ പഠന മികവുയർത്താൻ സർഗ്ഗവേദി ക്യാമ്പുകൾ- പ്രസിദ്ധീകരണത്തിന് (2024 ഡിസംബർ 04).

സിജി പ്ര ഡിവിഷൻ.

കുട്ടികളുടെ ബുദ്ധിശക്തി, ഓർമ്മശക്തി, ശ്രദ്ധ, സാമൂഹ്യ നൈപുണ്യം തുടങ്ങിയവ മെച്ചപ്പെടുത്തുക, താൽപര്യമുള്ള മേഖലകൾ മനസ്സിലാക്കി പരിപോഷിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രത്യേക അസ്സെസ്സ്മെൻ്റ് നടത്തി, കുട്ടികളിലെ പഠന പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു പരിശീലനം നല്കുന്നതിനായി സിജിയുടെ ലേർണിംഗ് ക്ലിനിക്കിൻ്റെ നേതൃത്വത്തിൽ ത്രിദിന സഹവാസ ക്യാമ്പ് – സർഗ്ഗ വേദി – സംഘടിപ്പിക്കുന്നു.

 

അഞ്ചു മുതൽ 10 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി ഒരുക്കുന്ന ത്രിദിന സഹവാസ ക്യാമ്പാണ് സർഗ്ഗവേദി. ഡിസംബർ 24 25 26 ദിവസങ്ങളിലായി കോഴിക്കോട് സിജി ക്യാമ്പസിൽ വച്ചായിരിക്കും പരിപാടി

 

ഓരോ കുട്ടിയുടെയും പഠന നിലവാരത്തിനനുസരിച്ച ബാച്ചുകളാക്കി പ്രത്യേക പരിശീലനം നൽകും. ഓരോ കുട്ടിക്കും അനുയോജ്യമായ പരിശീലന രീതികൾ കണ്ടെത്തി വർക്ബുക്കുകൾ തയ്യാറാക്കി സിജിയിലെ വിദഗ്ധ ട്രൈനർമാർ ക്യാമ്പിന് നേതൃത്വം നൽകും.പഠന ശേഷി മെച്ചപ്പെടുത്തുക,ഓർമ്മ ശേഷി വളർത്തുക,മാനസിക – വൈകാരിക – ബൗദ്ധിക ശേഷി വർദ്ധിപ്പിക്കുക, സർഗ്ഗ ശേഷി മെച്ചപ്പെടുത്തുക എന്നിവ ക്യാമ്പിന്റെ ലക്ഷ്യങ്ങളാണ്.

 

താല്പര്യമുള്ളവർ events.cigi.org എന്ന വെബ്സൈറ്റ് വഴിയോ, +91 8086663009 എന്ന നമ്പർ വഴിയോ രജിസ്റ്റർ ചെയ്യുക. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്ക് മാത്രമായിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments