Thursday, December 5, 2024
HomeKeralaവെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി: ജില്ലാ പ്രസിഡണ്ടായി കെ.വി. സഫീർ ഷാ, ജില്ലാ ജനറൽ...

വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി: ജില്ലാ പ്രസിഡണ്ടായി കെ.വി. സഫീർ ഷാ, ജില്ലാ ജനറൽ സെക്രട്ടറിമാരായി മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ എന്നിവരെ തെരഞ്ഞെടുത്തു.

വെൽഫെയർ പാർട്ടി.

വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി: ജില്ലാ പ്രസിഡണ്ടായി കെ.വി. സഫീർ ഷാ, ജില്ലാ ജനറൽ സെക്രട്ടറിമാരായി മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ എന്നിവരെ തെരഞ്ഞെടുത്തു.

മലപ്പുറം: വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ കോട്ടക്കൽ പറങ്കിമൂച്ചിക്കൽ ഉസ്മാൻ പാണ്ടിക്കാട് നഗറിൽ വെച്ച് നടന്ന ജില്ലാ സമ്മേളനത്തിൽ തിരഞ്ഞെടുത്തു.
ജില്ലാ പ്രസിഡണ്ടായി കെ.വി. സഫീർ ഷാ, ജില്ലാ ജനറൽ സെക്രട്ടറിമാരായി മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ എന്നിവരെ തെരഞ്ഞെടുത്തു.
38 അംഗ ജില്ല കമ്മിറ്റി അംഗങ്ങളെയും സമ്മേളനത്തിൽ വച്ച് തെരഞ്ഞെടുത്തു.
സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്, സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി, സംസ്ഥാന സമിതി അംഗം ബിനു വയനാട് എന്നിവരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
സമ്മേളനത്തിൽ ജില്ല വികസനത്തിനുള്ള ആവശ്യങ്ങളും മലപ്പുറം ജില്ല വിഭജിക്കാനുള്ള പ്രമേയവും അവതരിപ്പിക്കുകയും സാമൂഹിക-രാഷ്ട്രീയ വീക്ഷണങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ടിന്റെ അവതരണവും വിശദമായ ചർച്ചയും നടന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments