ജോൺസൺ ചെറിയാൻ.
മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രത്യേക പാക്കേജ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഡൽഹിയിലെ പ്രതിനിധി കെവി തോമസ് ഇന്ന് കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. പാർലമെന്റിലെ ധനമന്ത്രിയുടെ ഓഫീസിൽ വൈകീട്ടാണ് കൂടിക്കാഴ്ച. കൂടിക്കാഴ്ചയെ പ്രതീക്ഷയോടെയാണ് കേരളം കാണുന്നത്. വൈകുന്നേരം 3:30നാണ് നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തുക.