അസിത ബാവ. എ .
ഒരേ സ്വപ്നത്തിൽ തുടുത്ത
രണ്ടു നക്ഷത്രങ്ങളായിരുന്നു നാം!
അകലങ്ങളെ ഓർമ്മകളുടെ
വേഗതകൾ കൊണ്ടു തോൽപ്പിച്ചവർ.
നിദ്രയുടെ ആഴങ്ങളിൽ
,കണ്ടുമുട്ടിയിരുന്നവർ.
ഒരൊറ്റ കാഴ്ചയിലും ചിരിയിലും
നമ്മളേത്രയോ തവണ
പ്രണയ മിന്നാമിനുങ്ങുകളെ
കണ്ടു കൊതിച്ചിരുന്നു!
എന്റെ കണ്ണിലെ നോവു പാടങ്ങളിൽ
നീ കൂടെയുണ്ടെന്ന വിശ്വാസത്തിന്റെ
വിത്തുണ്ടായിരുന്നു.
സ്വപ്‌നങ്ങൾക്കു വേരുകളില്ലെങ്കിലും ഭാവനകൾക്കു മഷി കൊടുക്കുന്നവരായിരുന്നില്ലേ നമ്മൾ!
എണ്ണിയാലൊടുങ്ങാത്ത തിരമാലകൾക്കപ്പുറത്തും
നിന്നെ ഞാൻ സ്വപ്നം കണ്ടിരുന്നു.
അതെ, ഇനി നമുക്കു പിരിയാം.
ഇനിയെന്റെ സ്നേഹം
കണ്ണീരാക്കിയുണക്കി
നിനക്കു വേണ്ടി ഞാൻ സൂക്ഷിക്കാം.
പതിവ്രതയായ നിൻറെ കാമുകിയായിരിക്കാൻ
ഇനി ഞാനും കിനാവുകളിൽ
ജീവിച്ചിരിക്കട്ടെ!
അതെ!
ചില ഇഷ്ടങ്ങൾ അങ്ങനെയാണ്!