Wednesday, December 11, 2024
HomePoems"തിരസ്കരണി"

“തിരസ്കരണി”

ഡി കെ ഡി.

നിലനിൽപ്പിന്റെ
വേരാണികളിളകിയറ്റ
ആർക്കും വേണ്ടാത്ത
ഇരുട്ടുമുറി ഭിത്തിയിൽ
ചിതൽപ്പറവകൾ
പകുതികാർന്നു
കാൽത്തൂണുക-
ളുയിരറ്റുപിളർന്ന്
മരണക്കൂണുകൾ
കിളിർത്താഞ്ഞു മുടിഞ്ഞ
മുടന്തൻ ഷെൽഷിലെ
പൊടിപടലങ്ങളുടെ
തിരസ്കരണ
ശയ്യയിലേക്ക്
നിർദ്ദയം വ്യഥാ
വലിച്ചെറിയപ്പെട്ട
പഴയപാട്ടുപുസ്തകത്തിലെ
പകുതികീറിയ
അവസാനതാളിലെ
അനാധകവിതയുടെ
പേരില്ലാ വാക്ശിൽപ്പിക്ക്
ഇനിയീ മനോവിലാസമില്ലാ
വരിവഴികൾക്കൊടുക്കം
ഇവിടെയെന്ത് പ്രസക്തി!

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments