ജോൺസൺ ചെറിയാൻ.
ഹൊറര്‍ സാഹിത്യത്തില്‍ ഡ്രാക്കുളയോളം സ്വാധീനം ചെലുത്തിയ മറ്റൊരു കഥാപാത്രമില്ല. രക്തദാഹിയായ രാത്രിസഞ്ചാരിയുടെ കഥയെ അനശ്വരമാക്കിയ കഥാകൃത്ത് ബ്രാം സ്റ്റോക്കര്‍ ഡ്രാക്കുളക്കും മുമ്പ് എഴുതിയ മറ്റൊരു പ്രേതകഥ ‘ഗിബെറ്റ് ഹില്‍’ 134 വര്‍ഷത്തിന് ശേഷം വായനക്കാരിലേക്ക് എത്തുന്നു. അയര്‍ലന്‍ഡിലെ നാഷണല്‍ ലൈബ്രറിയില്‍ നിന്ന് ചരിത്രകാരനും ബ്രാം സ്റ്റോക്കറിന്റെ ആരാധകനും ആയ ബ്രയാന്‍ ക്ലിയറിയാണ് ഈ ചെറുകഥ കണ്ടെടുത്തത്. അന്വേഷിച്ചപ്പോള്‍ ബ്രാംസ്റ്റോക്കര്‍ ഇങ്ങനൊരു കഥയെഴുതിയതായി എവിടെയും യാതൊരു രേഖയുമിലായിരുന്നു. 1890ല്‍ ഡെയിലി മെയില്‍ പത്രത്തിന്റെ ക്രിസ്തുമസ് സപ്ലിമെന്റിലാണ് ഗിബെറ്റ് ഹില്‍ പ്രസിദ്ധീകരിച്ചത്.