Monday, August 11, 2025
HomeAmericaഹ്യൂസ്റ്റനിൽ തിരുനാളിനു ഗംഭീരമായ തുടക്കം.

ഹ്യൂസ്റ്റനിൽ തിരുനാളിനു ഗംഭീരമായ തുടക്കം.

ബിബി തെക്കനാട്ട്.

ഹ്യൂസ്റ്റൺ: സെൻറ് മേരീസ് ക്നാനായ കാത്തോലിക്ക ഫൊറോനാ ദൈവാലത്തിലെ തിരുനാളാഘോഷങ്ങൾക്കു ഭക്തിസനന്ദ്രമായ തുടക്കം.

 2024 ഒക്ടോബർ പത്താം തിയതി വൈകുന്നേരം 6.30 ന് ഭക്തിനിർഭരമായ  അന്തരീക്ഷത്തിൽ ഇടവക സമൂഹത്തിന്റെ  സാന്നിധ്യത്തിൽ ഇടുക്കി രൂപതാധ്യക്ഷൻ മാർ.ജോൺ നെല്ലിക്കുന്നേൽ കൊടി ഏറ്റ്  കർമ്മം  നിർവഹിച്ചു. .

        തുടർന്ന് നടന്ന ആഘോഷമായ കുർബാനയ്ക്ക്  മാർ.ജോൺ നെല്ലിക്കുന്നേൽ മുഖ്യ കാർമികത്വം വഹിച്ചു.  പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം നമ്മുടെ ജീവിതത്തിനു തുണയും ശക്തിയും ആകട്ടെ എന്ന് പിതാവ് പറഞ്ഞു. എല്ലാ മനുഷ്യരും തങ്ങളുടെ വാഹനത്തിൽ ഒരു ജപമാല കുരുതുന്നത് പരിശുദ്ധ അമ്മയുടെ സംരക്ഷണം ലഭിക്കും എന്ന വിശ്വാസം ഉള്ളതുകൊണ്ടാണ് എന്നും പിതാവ് പ്രസംഗ മദ്ധ്യേ ഉത്‌ബോധിപ്പിച്ചു.

വികാരി ഫാ.ഏബ്രഹാം മുത്തോലത്ത്, അസ്സി. വികാരി ഫാ.ജോഷി  വലിയവീട്ടിൽ എന്നിവർ സഹ കാർമ്മികരായിരുന്നു

വിശുദ്ധ കുർബാനയ്ക്കു മുൻപായി ലദ്ദീഞ്ഞും കുർബാനയ്ക്കു ശേഷം നൊവേനയും ഉണ്ടായിരുന്നു. ഇടവക ജനങ്ങളുടെ  സാന്നിധ്യവും, ചെണ്ടമേളവും ചടങ്ങുകൾക്ക് മാറ്റു കൂട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments