ഫ്രറ്റേണിറ്റി.
മലപ്പുറം :- 2024-25 അധ്യയന വർഷത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ ഫ്രറ്റേണിറ്റി മൂവ്മെന്റിന് ചരിത്ര നേട്ടം. ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ നിലനിന്നിരുന്ന ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കോട്ടക്കൽ തകർക്കാനും വ്യത്യസ്ത ക്യാമ്പസോകളിൽ നിർണായക ശക്തിയാവാനും ഇത്തവണത്തെ ഇലക്ഷനിൽ ഫ്രറ്റേണിറ്റിക്ക് കഴിഞ്ഞു. കഴിഞ്ഞ വർഷങ്ങളിലെ സീറ്റുകളും യൂണിയനും നിലനിർത്താനും പുതിയ അക്കൗണ്ടുകൾ തുറക്കാനും ഇത്തവണ ഫ്രറ്റേണിറ്റിക്ക് കഴിഞ്ഞു. ജില്ലയിൽ സാഫി ഓട്ടോണമസ് കോളേജ് വാഴയൂർ, അജാസ് പൂപ്പലം, നസ്റാ കോളേജ്, ഇലാഹിയ കോളേജ് തിരൂർക്കാട്, സി.യു.സി.യു.ടി പടിഞ്ഞാറ്റുമുറി , എം സി ടി ട്രൈനിംഗ് കോളേജ്, Wic വണ്ടൂർ തുടങ്ങി 8 കോളേജുകളിൽ ഫ്രറ്റേണിറ്റിയുടെ യൂണിയൻ നിലവിൽ വന്നു. ഇതിൽ അജാസ് കോളേജിൽ തുടർച്ചയായ അഞ്ചാം തവണയാണ് ഫ്രറ്റേണിറ്റി യൂണിയൻ നിലവിൽ വരുന്നത്. ഇത് കൂടാതെ വ്യത്യസ്ത ക്യാമ്പസുകളിലായി 53 ജനറൽ സീറ്റുകളും, 21 അസോസിയേഷനുകളും , 150 തോളം ക്ലാസ് റപ്പുകളും ഫ്രറ്റേണിറ്റി ജില്ലയിൽ നേടി.