വെൽഫെയർ പാർട്ടി.
പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ രക്ഷപ്പെടാനുള്ള തന്ത്രം മാത്രമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് പിടിക്കപ്പെടുന്ന സ്വർണം മലപ്പുറം ജില്ലയുമായി മാത്രം ബന്ധിപ്പിച്ച്, മലപ്പുറത്തെ കുറിച്ചുള്ള വംശീയ മുൻവിധികൾക്ക് ശക്തിപകരുന്ന വിധത്തിൽ നേരത്തെ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ച പരാമർശങ്ങൾ തിരുത്തി മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെടുന്നു.
മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട സിപിഎം നേതാക്കൾ തന്നെ മുമ്പേ ഇറക്കിയ വംശീയ പരാമർശങ്ങൾ സംഘപരിവാർ ഉപയോഗപ്പെടുത്തുന്നു.
അപകടകരമായ നിർദേശങ്ങൾ നൽകിയ പി.ആർ എജൻസിയുടെ ഇടപെടൽ കാര്യങ്ങളെ കൂടുതൽ ദുരൂഹമാക്കുന്നു. ഇസ്ലാമോഫോബിയ ആയുധമാക്കി പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും, ശക്തമായ ജനകീയ പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ, പി ആർ ഏജൻസിയുടെ മേൽ ഉത്തരവാദിത്തം ചാർത്തി രക്ഷപ്പെടാൻ ശ്രമിച്ചത് മറ്റൊരു പിആർ തന്ത്രമാണെന്നും മലപ്പുറം ജനങ്ങൾക്ക് ഇത് തിരിച്ചറിയാൻ കഴിയുമെന്നും പറഞ്ഞു.
ആർ.എസ്.എസ്. – പോലീസ് – ഇടത് സർക്കാറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട്, ജില്ലയിലെ ജനങ്ങളെ ഏകോപിപ്പിച്ച് സമരം ശക്തിപ്പെടുത്തുമെന്ന് എക്സിക്യൂട്ടീവ് യോഗം കൂട്ടിച്ചേർത്തു.
On Tue, 1 Oct, 2024, 7:25 pm Welfare Party Malappuram District, <media.wpimlpm@gmail.com> wrote:
മുഖ്യമന്ത്രി മാപ്പ് പറയണം: വെൽഫെയർ പാർട്ടിപ്രതിഷേധങ്ങൾ ഉയർന്നപ്പോൾ രക്ഷപ്പെടാനുള്ള തന്ത്രം മാത്രമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് പിടിക്കപ്പെടുന്ന സ്വർണം മലപ്പുറം ജില്ലയുമായി മാത്രം ബന്ധിപ്പിച്ച്, മലപ്പുറത്തെ കുറിച്ചുള്ള വംശീയ മുൻവിധികൾക്ക് ശക്തിപകരുന്ന വിധത്തിൽ നേരത്തെ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ച പരാമർശങ്ങൾ തിരുത്തി മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെടുന്നു.മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട സിപിഎം നേതാക്കൾ തന്നെ മുമ്പേ ഇറക്കിയ വംശീയ പരാമർശങ്ങൾ സംഘപരിവാർ ഉപയോഗപ്പെടുത്തുന്നു.സ്വന്തം പി.ആർ. ഏജൻസിയെ പോലും ആർ.എസ്.എസ്.-ന് വിധേയമാക്കിയ മുഖ്യമന്ത്രിയെ തൽസ്ഥാനത്ത് തുടരുന്നത് അപകടകരമാണ്. ഇസ്ലാമോഫോബിയ ആയുധമാക്കി പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും, ശക്തമായ ജനകീയ പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ, പി ആർ ഏജൻസിയുടെ മേൽ ഉത്തരവാദിത്തം ചാർത്തി രക്ഷപ്പെടാൻ ശ്രമിച്ചത് മറ്റൊരു പിആർ തന്ത്രമാണെന്നും മലപ്പുറം ജനങ്ങൾക്ക് ഇത് തിരിച്ചറിയാൻ കഴിയുമെന്നും പറഞ്ഞു.ആർ.എസ്.എസ്. – പോലീസ് – ഇടത് സർക്കാറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട്, ജില്ലയിലെ ജനങ്ങളെ ഏകോപിപ്പിച്ച് സമരം ശക്തിപ്പെടുത്തുമെന്ന് എക്സിക്യൂട്ടീവ് യോഗം കൂട്ടിച്ചേർത്തു.ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, അഷ്റഫലി കട്ടുപ്പാറ, ഖാദർ അങ്ങാടിപ്പുറം, ആരിഫ് ചുണ്ടയിൽ, ബിന്ദു പരമേശ്വരൻ, ജാഫർ സി സി, രജിത മഞ്ചേരി, ഇബ്രാഹിം കുട്ടി മംഗലം, നൗഷാദ് ചുള്ളിയൻ, അഷറഫ് കെ കെ എന്നിവർ സംസാരിച്ചു.