ജോൺസൺ ചെറിയാൻ.
ഉറക്കമെഴുന്നേറ്റ് ബെഡ്ഷീറ്റിലെയും തറയിലെയും മുടിയിഴകൾ കാണുമ്പോൾ ആശങ്കപ്പെടാറുണ്ട് നമ്മളിൽ പലരും. സാധാരണ മുടിയുടെ വളർച്ചാ ചക്രത്തിൽ പ്രതിദിനം കുറഞ്ഞത് 50 മുതൽ 100 വരെ ഇഴകൾ കൊഴിയുന്നത് പതിവാണെന്നാണ് പഠനങ്ങൾ പറയുന്നത്. മുടികൊഴിച്ചിൽ, അത് താൽക്കാലികമോ ശാശ്വതമോ ആകാം. എന്നാൽ അതിലുപരി നിങ്ങളുടെ ജീനുകളോ ഭക്ഷണക്രമമോ ഹോർമോൺ അസന്തുലിതാവസ്ഥയോ മൂലമാകാം. നിങ്ങൾ തിരഞ്ഞെടുക്കുന്ന തലയിണ മുതൽ ഉറക്കപ്രശ്നങ്ങൾ വരെ മുടി കൊഴിച്ചിലിന് കാരണമായേക്കാം. വിഷമിക്കേണ്ട, ഉറങ്ങുമ്പോൾ മുടികൊഴിച്ചിൽ തടയാൻ നിരവധി മാർഗങ്ങളുണ്ട്.