Saturday, February 14, 2026
HomeAmericaഅസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ ) വിപുലമായ രീതിയിൽ ഓണം ആഘോഷിക്കുന്നു.

അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ ) വിപുലമായ രീതിയിൽ ഓണം ആഘോഷിക്കുന്നു.

ടി . ഉണ്ണികൃഷ്ണൻ.

അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ ) വിപുലമായ രീതിയിൽ ഓണം ആഘോഷിക്കുന്നു. ഓണം കേരളത്തനിമയോടെ ആണ് നടത്തപ്പെടുന്നത്.

സെപ്റ്റംബർ ഇരുപത്തി ഒന്നാം തിയതി ശനിയാഴ്ച, ടാമ്പാ ഹിന്ദുടെംപിളിൽ വച്ചാണ് ഓണാഘോഷങ്ങൾ നടത്തപ്പെടുന്നത്.

ഓണ സദ്യയോടെ ആരംഭിക്കുന്ന പരിപാടികളിൽ കുട്ടികളുടേതുൾപ്പടെ ഇരുപതിൽപരം
പാടികളാണ് പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഓണ സദ്യക്ക് ശേഷം, ചെണ്ടമേളത്തോടുകൂടെ
മാവേലിയുടെ എഴുന്നള്ളത്തും ഉണ്ടായിരിക്കുന്നതാണ്.

അമ്മമാരുടെ നേതൃത്തത്തിൽ ആത്മയുടെ യൂത്ത് ഫോറം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഓണപ്പൂക്കളം  ഒരുക്കുന്നത്. ഇതിലൂടെ പുതിയ തലമുറയ്ക്ക് നമ്മുടെ ആഘോഷങ്ങൾ അടുത്തുകാണുവാനും പങ്കെടുക്കുനവുമുള്ള അവസരം ലഭിക്കുന്നു.

ഓൺലൈൻ ആയിട്ട് നടത്തിയ ഓണ പരിപാടികളുടെ റെജിസ്ട്രേഷന് വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്.

എല്ലാവര്ക്കും സമാധാനവും സമ്പത്തും നിറഞ്ഞ ഓണം ആശംസകൾ!!!

കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റിസിനും  ATHMA ഫേസ്ബുക് പേജ് ലൈക്ക് ചെയ്യു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments