ജോൺസൺ ചെറിയൻ.
ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്ക് മുകളിലൂടെ ട്രക്ക് ഇടിച്ചുകയറി. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഡൽഹിയിലെ ശാസ്ത്രി പാർക്ക് ഏരിയയിൽ പുലർച്ചെ 4:30 ഓടെയായിരുന്നു അപകടം. സീലംപൂരിൽ നിന്ന് ഇരുമ്പ് പാലത്തിലേക്ക് പോവുകയായിരുന്ന കാൻ്റർ ട്രക്ക് ഫുട്പാത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് പേരുടെ മേൽ പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ മൂന്ന് പേർ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവശേഷം ഓടിരക്ഷപ്പെട്ട ട്രക്ക് ഡ്രൈവറെ പൊലീസ് പിടികൂടിയിട്ടുണ്ട്.
