ജോൺസൺ ചെറിയാൻ.
ഹേമ കമ്മിറ്റിയോട് മലയാള സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ പറഞ്ഞ ലൈംഗിക അതിക്രമ ശ്രമങ്ങളെക്കുറിച്ചുള്ള നടുക്കുന്ന അനുഭവങ്ങളെ തന്റെ യൂട്യൂബ് വിഡിയോയിലൂടെ പരിഹസിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍. ഭാര്യ സിന്ധു കൃഷ്ണകുമാര്‍ യൂട്യൂബില്‍ പങ്കുവച്ച വിഡിയോയിലാണ് കൃഷ്ണ കുമാര്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ കളിയാക്കി സംസാരിക്കുന്നത്. എന്റെ വാതിലിലൊന്നും വന്ന് ചുമ്മാ മുട്ടരുതേ… ഓരോ കമ്മിഷനൊക്കെ വന്നുകൊണ്ടിരിക്കുന്ന കാലമാണെന്നായിരുന്നു വിഡിയോയിലൂടെ കൃഷ്ണ കുമാറിന്റെ പരിഹാസം. ഇതുകേട്ട് പൊട്ടിച്ചിരിക്കുന്ന കുടുംബാംഗങ്ങളേയും വിഡിയോയില്‍ കാണാം.