Thursday, November 28, 2024
HomeKeralaസോളിഡാരിറ്റി യൂത്ത് കഫേക്ക് വണ്ടൂരിൽ തുടക്കം.

സോളിഡാരിറ്റി യൂത്ത് കഫേക്ക് വണ്ടൂരിൽ തുടക്കം.

സോളിഡാരിറ്റി .

വണ്ടൂർ: ദുരന്തമുഖത്തെ വർധിച്ച യുവ സാന്നിധ്യം പ്രതീക്ഷയേകുന്നതാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുർറഹ്മാൻ. സംസ്ഥാനത്ത് 80ലധികം കേന്ദ്രങ്ങളിൽ നടക്കുന്ന സോളിഡാരിറ്റി യൂത്ത് കഫേയുടെ  സംസ്ഥാനതല ഉദ്ഘാടനം വണ്ടൂരിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ദുരന്തമുഖത്ത് ഇരകൾക്ക് ആശ്വാസകരമാവുന്ന എല്ലാ പ്രവർത്തനങ്ങളെയും സർക്കാർ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യേണ്ടത്. ജനകീയമായി മാത്രമേ നമുക്കിതിനെ മറികടക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് അധ്യക്ഷത വഹിച്ചു. ഹിന്ദുത്വ വംശീയത നിറഞ്ഞാടുന്ന കാലത്ത് ധീരതയും അഭിമാനബോധവുമുള്ള തലമുറയെ  സജ്ജരാക്കുകയെന്നത് യുവാക്കളുടെ/യുവരക്ഷിതാക്കളുടെ തീരുമാനമാകണമെന്ന് അദ്ദേഹം പറഞ്ഞു.
സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് സമാപനം നിര്‍വ്വഹിച്ചു. ജില്ലാ സെക്രട്ടേറിയേറ്റംഗം യുസ്ർ പയ്യനാട്, അബ്ദുറഹ്മാൻ മമ്പാട്, സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡൻറ് അജ്‌മൽ കെ പി, ശിഹാബുദ്ദീൻ ഇബ്‌നു ഹംസ, സദ്റുദ്ദീൻ എൻ.കെ എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത് പി പി സ്വാഗതവും പരിപാടിയുടെ ജനറൽ കൺവീനർ ഹാരിസ് പടപ്പറമ്പ് നന്ദിയും പറഞ്ഞു.

Caption : സോളിഡാരിറ്റി യൂത്ത് കഫേയുടെ  സംസ്ഥാനതല ഉദ്ഘാടനം വണ്ടൂരിൽ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുർറഹ്മാൻ നിർവ്വഹിക്കുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments