വെൽഫെയർ പാർട്ടി .
നിലമ്പൂർ : വയനാട്ദുരന്തത്തിന്റെ ഭാഗമായി ചാലിയാറിൽനിന്ന് കണ്ടെടുക്കുന്ന ബോഡികൾ എത്തിക്കുന്നത് നിലമ്പൂരിലെ ജില്ലാ ആശുപത്രിയിലാണ്. ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലെ സജീവ സാന്നിധ്യമായി മാറിയത് ടീം വെൽഫറിന്റെ വനിതാ വളണ്ടിയർമാരാണ്.
രണ്ടും മൂന്നും ദിവസം കഴിഞ്ഞ് ലഭിച്ച മൃതദേഹങ്ങൾ മോർച്ചറിയിൽ കഴുകി പരിപാലിക്കുന്നതും പോലീസിന് വേണ്ട ഇൻക്വസ്റ്റ് നടപടികൾക്കടക്കം സഹായിക്കുന്നതും ടീം വെൽഫറിന്റെ വനിതാ വളണ്ടിയേഴ്സ് ആണ്.
ഇന്ന് മാത്രം 20 ഓളം വരുന്ന വളണ്ടിയേഴ്സ് മൃതദേഹങ്ങൾ പരിപാലിക്കുന്നതിൽ പങ്കാളിത്തം വഹിച്ചു.
ഫായിസ കരുവാരക്കുണ്ട്, ഫസ്‌നാ മിയാൻ, റജീന ഇരുമ്പിളിയം, ഹസീന വഹാബ്, സെലീന അന്നാര എന്നിവർ വനിതാ സംഘാടനത്തിന് നേതൃത്വം നൽകിയത്.
മൂന്നാം ദിനവും ടീം വെൽഫെയർ വളണ്ടിയർമാർ ബോഡി കണ്ടെത്തുന്ന തിരച്ചിലിൽ സജീവമായ പങ്കാളിത്തം വഹിച്ചു. 183 വളണ്ടിയർമാരാണ് പോത്തുകല്ലിൽ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തത്. നാല് ആംബുലൻസുകൾ മുഴുവൻ സമയവും സർവീസ് നടത്തി. കിലോമീറ്ററുകളോളം ദുർഘടമായ വഴികളിലൂടെ സഞ്ചരിച്ചാണ് മൃതദേഹങ്ങൾ കണ്ടെത്തി എത്തിച്ചത്.
പോത്തുകല്ലിലും നിലമ്പൂരിലും സർവീസ് സെന്റർ തുറന്നു പ്രവർത്തിച്ചാണ് പ്രവർത്തനങ്ങൾ ക്രോഡീകരിച്ചത്.
വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ്, ജില്ലാ ജനറൽ സെക്രട്ടറി സഫീർ ഷാ, മുനീബ് കാരക്കുന്ന്, ആരിഫ് ചുണ്ടയിൽ, ശാക്കിർ മോങ്ങം, സി എം അസീസ്, മുജീബ് വള്ളുവമ്പ്രം, ഹാരിസ് പടപ്പറമ്പ്, മജീദ് ചാലിയാർ എന്നിവർ നേതൃത്വം നൽകി.