ജോസഫ് ജോൺ കാൽഗറി.
എഡ്മന്റൻ: അസോസിയേഷൻ ഫോർ സോഷ്യൽ സർവീസസ്, എഡ്യൂക്കേഷൻ, ആൻഡ് ട്രെയിനിങ് (അസറ്റ്) സംഘടപിച്ച കുട്ടികൾക്കുള്ള പഞ്ചദിന സമ്മർ ഫ്യൂഷൻ 2024, എഡ്മന്റണിലെ മിൽഹെർസ്റ്റ് കമ്മ്യൂണിറ്റി ഹാളിൽ, ജൂലൈ 22 മുതൽ 26 വരെ നടന്നു. കുട്ടികളുടെ വ്യക്തിപരവും, സാമൂഹികവും ആയ കഴിവുകളെ പരിപോഷിപ്പിക്കാൻ ഉദ്ദേശിച്ച് നടത്തിയ ക്യാമ്പ് നാല്പത് പേർക്ക് മാത്രമായി പരിമിതിപെടുത്തിയിരുന്നു. ഗ്രൂപ് ഗെയിംസ്, നാടക പരിശീലന കളരികൾ, യോഗ, മാജിക്ക്, ടീം ബിൽഡിങ്, ഡാൻസ്, ചിത്രരചന എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ ക്യാമ്പിൽ നടത്തപ്പെട്ടു. കമ്പനി ഫാമിലി തീയറ്റർ, സിറ്റി ഓഫ് എഡ്മന്റൻ, വൈഎംസിഎ, സൻ യോഗ എന്നിങ്ങനെ ഓരോ മേഖലയിലെയും പ്രഗത്ഭ സംഘടനകളും, വ്യക്തികളും ആണ് ക്യാമ്പിലെ സെഷനുകൾ നടത്തിയത്. സമാപന ചടങ്ങിൽ സംസ്ഥാന ഭരണ കക്ഷിയായ യുസിപി യുടെ കോക്കസ് മെമ്പർ എംഎൽഎ ജയ്സൻ സ്റ്റെഫാൻ ക്യാമ്പ് അംഗങ്ങൾക് സെർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
അസറ്റ് ഭാരവാഹികളായ അമ്പിളി സാജു, അനിൽ മാത്യു, ബൈജു പി.വി, സാമുവേൽ മാമൻ, ജോഷി ജോസഫ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സ്റ്റീവ്, ദിയ, റീസ്, ശ്രേയ, നീൽ, മെൽവിൻ, പ്രമോദ്, റിജുൽ, സുനീഷ, സെബിൻ എന്നീ ക്യാമ്പ് കൗണ്സെലേഴ്സ്ന്റെ സേവനം ക്യാമ്പ് അംഗങ്ങളെ ഹഠാതാകർഷിച്ചു. കുട്ടികളുടെ വേനൽ അവധികാലത് ഏറ്റവും ഉല്ലാസഭരിതവും, ഗുണപ്രദവുമായ അനുഭവമായുരുന്നു സമ്മർ ഫ്യൂഷൻ ക്യാമ്പ് എന്ന് മാതാപിതാക്കൾ അഭിപ്രായപ്പെട്ടു. അസറ്റ് നടത്തുന്ന മൂന്നാമത്തെ സമ്മർ ക്യാമ്പ് ആയിരുന്നു ഇത്. വിന്റർ ഫ്യൂഷൻ 2024 ഡിസംമ്പറിലെ അവധിക്കാലത്തു നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.